തിരുവനന്തപുരം: എ ടി എമ്മുകളിൽ ക്യൂനിൽക്കേണ്ട അവസ്ഥയും ക്യൂ നിന്ന് ചെല്ലുമ്പോൾ ചിലപ്പോൾ പണം തീർന്നു പോകുന്ന അവസ്ഥ പലർക്കും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. മിക്ക എ ടി എമ്മുകളും അടഞ്ഞു കിടക്കുന്നുമുണ്ട്.ഇപ്പോൾ സാധാരണക്കാരെ സഹായിക്കാൻ സോഷ്യൽമീഡിയയും വെബ്സൈറ്റുകളും രംഗത്തു വന്നു കഴിഞ്ഞു.രാജ്യത്തെ 2.2 ലക്ഷം എടിഎമ്മുകളിൽ ഏതെല്ലാം പ്രവർത്തിക്കുന്നുണ്ടെന്ന വിവരം സോഷ്യൽമീഡിയ വഴി പ്രത്യേകം ഹാഷ്ടാഗിൽ ട്വിറ്ററിലും ഫെയ്സ്ബുക്കിലും അപ്ഡേറ്റ് ചെയ്യുന്നുണ്ട്.
ഇതിനു പുറമെ atmsearch.in എന്നൊരു വെബ്സൈറ്റും തുടങ്ങിയിട്ടുണ്ട്. നിങ്ങളുടെ സ്ഥലത്തെ പ്രവർത്തിക്കുന്ന എല്ലാ എടിഎമ്മുകളുടെയും വിവരങ്ങൾ ഈ വെബ്സൈറ്റിൽ ലഭിക്കും. പ്രവർത്തിക്കുന്ന എടിഎമ്മുകളുടെ വിവരങ്ങൾ ഈ വെബ്സൈറ്റിൽ ചേർക്കാനും കഴിയും.പണമുണ്ടോ എന്നറിയാനുള്ള ഹാഷ് ടാഗുകൾ ഇവയാണ്; ഇതിനായി #WorkingATMs, #ATMsWithCash, #ATMsNearYou എന്നീ ഹാഷ്ടാഗുകൾ ഉപയോഗിക്കാം
മുംബൈ, ഡൽഹി, ചെന്നൈ നഗരങ്ങളിൽ നിന്നുള്ള എടിഎമ്മുകളുടെ വിവരങ്ങൾ ലഭ്യമാണ്. ബാങ്കിന്റെ പേര്, എടിഎം സ്ഥാപിച്ചിരിക്കുന്ന സ്ഥലം, അപ്ഡേറ്റ് ചെയ്ത സമയവും വെബ്സൈറ്റിൽ ലഭ്യമാണ്.
Post Your Comments