അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്‍ അസാധുവായ നോട്ടുകള്‍ മാറ്റിവാങ്ങാനായി ബാങ്കിലെത്തി. ഹീരാബെൻ പ്രായത്തിന്റെ അവശതകള്‍ അവഗണിച്ചാണ് ബാങ്കിലെത്തിയത്. 4500 രൂപ മൂല്യം വരുന്ന നോട്ടുകളുമായിട്ടാണ് അവർ എത്തിയത്. നോട്ട് അസാധുവാക്കല്‍ മൂലം ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ താന്‍ മനസ്സിലാക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞതിന് തൊട്ടടുത്ത ദിവസമാണ് ഹീരാബെന്‍ നേരിട്ട് ബാങ്കിലെത്തിയത്.
Post Your Comments