ഉല്ലാസ് നഗര്‍: വിവാഹ ദിവസം വധുവും കാമുകനും ഒളിച്ചോടിയ സംഭവങ്ങള്‍ സര്‍വ്വ സാധാരണമാണ്. എന്നാല്‍, ഇവിടെ നടന്നത് മറ്റൊരു കാഴ്ചയാണ്. വിവാഹപന്തലില്‍ നിന്ന് പെണ്‍കുട്ടിയും കുടുംബവുമാണ് മുങ്ങിയത്. വഞ്ചനാകുറ്റത്തിനു വധുവിന്റെ കുടുംബത്തിനെതിരെ വരന്‍ പരാതി നല്‍കുകയും ചെയ്തു.
വരന്റെ പരാതിയില്‍ പോലീസ് വധുവിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്തു. പൂനെയിലെ ഉല്ലാസ് നഗറിലാണ് സിനിമാ മോഡല്‍ തട്ടിപ്പ് നടന്നത്. സിനിമാപ്രവര്‍ത്തകനായ കിരണ്‍ കാംബ്ലിയും മകളുമാണ് തന്നെ വഞ്ചിച്ചതെന്ന് പ്രവീണ്‍ പട്ടേബഹാദൂര്‍ അറിയിച്ചു. കിരണ്‍ കാംബ്ലി തന്റെ കയ്യില്‍ നിന്നു പണം വാങ്ങിയിരുന്നതായും മകളെ തനിക്ക് വിവാഹം ചെയ്തു തരാമെന്ന് വാക്കുനല്‍കിയിരുന്നതായും പ്രവീണ്‍ പറയുന്നു.
മൂന്നു ലക്ഷത്തോളം തുക പല തവണയായി വധുവിന്റെ അച്ഛന്‍ വാങ്ങിച്ചെന്നാണ് പറയുന്നത്. കിരണിന്റെ അടുത്ത സിനിമയില്‍ ഒരു റോള്‍ നല്‍കാമെന്നും പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് വിവാഹം നിശ്ചയിച്ചത്. ഉല്ലാസ് നഗറിലെ ഭാരതീയ ബോധ് മഹാസംഘ് ഹാളിലായിരുന്നു വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഉച്ചയ്ക്ക് ബ്യൂട്ടിപാര്‍ലറില്‍ പോയി വരാം എന്നു പറഞ്ഞ് പോയ അച്ഛനെയും മകളെയും പിന്നെ കണ്ടിട്ടില്ലെന്നാണ് പരാതി.
Post Your Comments