KeralaNews

കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച ‘കാസിയ’ വിപണിയില്‍ സുലഭം

രാജ്യത്ത് കറുവപ്പട്ടക്ക് പകരം വിറ്റഴിക്കുന്ന വിഷാംശം കലര്‍ന്ന കാസിയ. കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടും സംസ്ഥാനത്തെ വിപണിയില്‍ കാസിയ സുലഭമാണ്. കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് കാസിയ കാരണമാകുമെന്ന് കണ്ടെത്തിയാണ് ഭക്ഷ്യസുരക്ഷാവിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും പച്ചമരുന്ന് കടകളിലുംവരെ ഇപ്പോഴും വ്യാജകറുവപ്പട്ടയാണ് വില്‍പ്പന നടത്തുന്നതെന്ന് ഒരു സ്വകാര്യ ചാനൽ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

കണ്ണൂരിലെ പ്രധാന സൂപ്പർമാർക്കറ്റുകളിൽ കറുവ എന്ന പേരില്‍ കാസിയ ആണ് വില്‍ക്കുന്നത്.
നൂറുഗ്രാമിന് അമ്പതുരൂപ നിരക്കിലാണ് വിഷം കലര്‍ന്ന കാസിയ വിൽക്കുന്നത്. കേരളത്തില്‍ അനധികൃതമായി കാസിയ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയ ഭക്ഷ്യസുരക്ഷാഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുമ്പോഴും വിപണിയിൽ കാസിയ വിലസുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button