ദുബായ്: സമഗ്ര മാപ്പിളകലാരൂപങ്ങള്‍ ഒന്നിക്കുന്ന യു എ ഇ -യിലെ ഏറ്റവും വലിയ കലോത്സവമായ ദുബായ് കെ എം സി സി സർഗോത്സവത്തിൽ ദുബായ് കെ എം സി സി മലപ്പുറം ജില്ല ടീം കോൽകളി കിരീടം സ്വന്തമാക്കി. 7 തവണ ഈ കിരീടം സ്വന്തമാക്കിയ മലപ്പുറം ജില്ലാ ടീമിനു കഴിഞ്ഞ വർഷം ഈ കിരീടം നഷ്ടപ്പെട്ടിരുന്നു.
കോല്‍കളി ആചാര്യന്‍ എടരിക്കോട് ടി പി ആലിക്കുട്ടി ഗുരുക്കളുടെ എടരിക്കോട്ടെ ശിക്ഷ്യമാരാണ് മലപ്പുറത്തിന്‍റെ അഭിമാനം ഇനം വേദിയില്‍ ചുവടുവെച്ചത് . തോല്‍ക്കാന്‍ ഞങ്ങള്‍ക്ക് മനസില്ല എന്ന കോല്‍കളിയുടെ പ്രഖ്യാപനംവാശിയെടെ ഇവര്‍ അരംങ്ങില്‍ നടപ്പില്ലാക്കി.കളരി ചുവടുകളും ഇശല്‍ പാട്ടുകളും കോര്‍ത്ത് ഇണക്കി സദസിന് താളപെരുമ സമ്മാനിച്ചാണ് യു എ ഇ -യിലെ കോല്‍ക്കളിയുടെ രാജാക്കന്മാര്‍ അരംങ്ങ് വിട്ടത്.
കോല്‍കളി ആചാര്യന്‍ ടി പി ആലിക്കുട്ടി ഗുരുക്കളുടെ രചനയില്‍ അസീസ് മണമ്മല്‍ സംഗീതം നിര്‍വഹിച്ച ഗുരു താഹ നബി ഉപദേശി …എന്ന് തുടങ്ങുന്ന വരിങ്ങളുമായാണ് വേദിയില്‍ ഇവര്‍ കളി തുടങ്ങിയത്
മറിഞ്ഞടി മുന്‍കളിയില്‍ തുടക്കം വെച്ച ചുവടുകള്‍ മുന്നോട്ടു ഒഴിക്കലിലും പിന്നീട് മെയ്യ് വഴക്കത്തിന്റെ ചുവടുകള്‍ ഓരെന്നായി ഇവര്‍ പുറത്തിടത്തു. അവസാനം വലിയ ഒഴിച്ചടി മുട്ട് മൂന്നിന്‍റെകോര്‍ക്കലും ഭംഗി പൂര്‍വ്വം ഇവര്‍ കളിച്ചെടുത്തു.
കോഴിക്കോട് ജില്ലയ്കക്കാണ് ഈ ഇനത്തില്‍ രണ്ടാം സ്ഥാനം .ഈ രംഗത്തെ പ്രഗത്ഭരായ പക്കര്‍ പന്നുര്‍,ഹംസ നരോക്കാവ് ,താഹിര്‍ ഇസ്മായില്‍,ഹനിഫ മുടിക്കോട് എന്നിവരാണ് വിധികര്‍ത്താക്കളായി എത്തിയത്. മലപ്പുറം ജില്ലയാണ് ദുബൈ കെ എം സി സി സര്‍ഗോല്‍സവത്തില്‍ ജോതാക്കളായത്.
Post Your Comments