ക്വാലാലംപൂര്‍● തെന്നിന്ത്യന്‍ സിനിമ താരങ്ങള്‍ പങ്കെടുത്ത സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗിന്റെ ആദ്യ സീസണില്‍ ടോളിവുഡ് തണ്ടേഴ്സ് ജേതാക്കളായി. അമ്മ കേരള റോയല്‍സ് ആണ് റണ്ണേഴ്സ് അപ്.
ആദ്യന്തം വാശിയേറിയ കലാശപ്പോരാട്ടത്തില്‍ ജയറാം നയിച്ച അമ്മ കേരള റോയല്‍സിനെ 3-1 നാണു ടോളിവുഡ് തണ്ടേഴ്സ് പരാജയപ്പെടുത്തിയത്. ദേശീയ താരമായ സുധീര്ബാബുവായിരുന്നു ടോളിവുഡിന്റെ തുറുപ്പുചീട്ട്. 4 വ്യക്തിഗത ട്രോഫികള്‍ കേരളം നേടി.
കര്‍ണാടക ആപ്സ്, ചെന്നൈ റൈനോസ് എന്നിവര്‍ യഥാക്രമം മൂന്നും നാല് സ്ഥനങ്ങളിലെത്തി. മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിലെ ചെറാസി ബാഡ്മിന്റണ്‍ സ്റ്റേഡിയത്തിലായിരുന്നു ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ അരങ്ങേറിയത്.
Post Your Comments