ജെറുസലേം: മുസ്ലീം പള്ളികളില്‍ നിന്നുയരുന്ന ബാങ്ക് വിളിക്കെതിരെ പല രീതിയിലുള്ള വിമര്‍ശനങ്ങള്‍ മുന്‍പും വന്നിട്ടുണ്ട്. ഇപ്പോള്‍ ഇത് നിരോധിക്കണമെന്നാവശ്യമാണ് ഉയരുന്നത്. ബാങ്ക് വിളിയുടെ ശബ്ദം ജനങ്ങളെ അസ്വസ്ഥരാക്കുന്നുവെന്ന് പരാതിപ്പെട്ടതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ബാങ്ക് വിളി ഇസ്രായേലിന്റെ ആഭ്യന്തര നിയമങ്ങള്‍ ലംഘിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു. ബാങ്ക് വിളിയുടെ ശബ്ദം കുറയ്ക്കുകയോ പൂര്‍ണമായും ഇല്ലാതാക്കുകയോ ചെയ്യണമെന്നാണ് ആവശ്യം. ക്യാബിനറ്റ് ചര്‍ച്ചയിലാണ് ആവശ്യം ഉയര്‍ന്നത്.
മൈക്കിലൂടെയുള്ള ബാങ്ക് വിളി ഇല്ലാതാക്കിയാല്‍ പ്രശ്‌നം തീരുമെന്നാണ് അഭിപ്രായം. മൈക്ക് ഉപയോഗിക്കരുതെന്ന നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം. ലൗഡ് സ്പീക്കറുകളിലൂടെ ശബ്ദമുണ്ടാക്കി ഒരു മതവും ജനങ്ങളെ പ്രയാസപ്പെടുത്തരുതെന്നാണ് നെതന്യാഹു പറയുന്നത്. എല്ലാ മതസ്ഥരും ശബ്ദമലിനീകരണം ഉണ്ടാക്കുന്നില്ല എന്ന് ഉറപ്പാക്കണം. ഇത്തരത്തില്‍ ബുദ്ധിമുട്ട് നേരിടുന്നവരെ സഹായിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments