NewsInternational

ക്ഷേത്രങ്ങൾ തകര്‍ത്തവരെ കണ്ടെത്തുന്നവർക്ക് പാരിതോഷികം

ധാക്ക● ക്ഷേത്രങ്ങള്‍ അക്രമിച്ചവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക്‌ പാരിതോഷികം പ്രഖ്യാപിച്ച് ബംഗ്ലാദേശ് പോലീസ്. അക്രമികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം ‌ടാക്ക പാരിതോഷികം നൽകുമെന്ന് ബ്രഹ്മാൺബാരിയ പൊലീസ് സൂപ്രണ്ടന്റ് മിസാനുർ റഹ്മാൻ അറിയിച്ചു.

ഭരണകക്ഷിയായ അഫാമി ലീഗിലെ രണ്ടു ഗ്രൂപ്പുകൾ തമ്മിലുള്ള ആക്രമണത്തിൽ നസീർനഗറിലെ അനേകം ഹിന്ദു ആരാധനാലയങ്ങളും വീടുകളും തകർക്കപ്പെട്ടിരുന്നു. ക്ഷേത്രങ്ങൾ ആക്രമിച്ച 78 പേരെ കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്‌. എന്നാല്‍ ഭയംമൂലം ഹിന്ദു നേതാക്കളോ സാമുഹ്യ പ്രവർത്തകരോ ഭയം കാരണം ആക്രമകാരികളെ കുറിച്ച് പുറത്ത് പറയുന്നില്ലെന്നും പോലീസ് പറയുന്നു. പാരിതോഷികം പ്രഖ്യാപിച്ചതോടെ അക്രമികളെ എത്രയും വേഗം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button