ന്യൂഡല്‍ഹി● കള്ളപ്പണം തടയാനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 500, 1000 നോട്ടു നിരോധനത്തെ 82 ശതമാനം ഇന്ത്യക്കാരും അനുകൂലിക്കുന്നതായി സര്‍വേ. സര്‍വേയില്‍ പങ്കെടുത്ത 84 ശതമാനം പേരും കള്ളപ്പണം തടയുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഗൗരവമായിത്തന്നെയാണെന്ന് ചിന്തിക്കുന്നു. അതേസമയം 52 ശതമാനം പേരും എ.ടി.എം ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.
ഇന്ത്യയിലെ ഏറ്റവും റേറ്റിംഗ് ഉള്ള വാര്‍ത്ത ആപ്ലിക്കേഷനായ ഇന്‍ഷോര്‍ട്ട്സും ആഗോള മാര്‍ക്കറ്റിംഗ് അഭിപ്രായ ഗവേഷണ വിദഗ്ദ്ധരായ ഇപ്സോസും ചേര്‍ന്നാണ് സര്‍വേ നടത്തിയത്.
500, 1000 കറന്‍സികള്‍ മരവിപ്പിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ നവംബര്‍ 8, 9 തീയതികളിലായാണ് സര്‍വേ നടത്തിയത്. 2,69,393 പേര്‍ സര്‍വേയില്‍ പങ്കെടുത്തു.
Post Your Comments