ഇസ്ലാമാബാദ്: ഇന്ത്യ നിയന്ത്രണ രേഖ മറികടന്ന് ആക്രമണം നടത്തിയെന്ന് പാകിസ്ഥാന്‍. പ്രകോപനമില്ലാതെ ഇന്ത്യ നടത്തിയ വെടിവെയ്പ്പില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാന്‍ ആരോപിക്കുന്നു. പാകിസ്ഥാന്‍ പല തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെങ്കില്‍ ഇന്ത്യ ഇത്തരം നടപടിയെടുത്തിരുന്നില്ല.
എന്നാല്‍, ഇന്ത്യ നിയന്ത്രണ രേഖ മറികടന്നെന്ന് പാക് ആരോപിക്കുന്നു. ഞായറാഴ്ച രാത്രി നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഭീമ്പര്‍ സെക്ടറിലാണ് വെടിവെയ്പ്പുണ്ടായത്. അതേസമയം, പാകിസ്ഥാനും ശക്തമായി തിരിച്ചടിച്ചിരുന്നു. പാക് വെടിവെയ്പില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചെന്നും പാക് സൈന്യത്തിന്റെ പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നു.
ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പാകിസ്ഥാനില്‍ നിന്ന് ഉയരുന്നത്. കഴിഞ്ഞ ആഴ്ചകളിലായി ഇന്ത്യന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ 25 ഓളം പാക് പൗരന്മാരാണ് കൊല്ലപ്പെട്ടതെന്ന് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം പാകിസ്ഥാന്‍ 100ല്‍ അധികം തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments