വെടിവെയ്പ്പും കല്ലേറും കൊണ്ട് എന്നും ഭീകരാന്തരീക്ഷം സൃഷ്ടിച്ച കശ്മീരിന് ഇതെന്തു പറ്റി? കശ്മീര്‍ ഇപ്പോള്‍ ശാന്തമാണ്. ഒരൊറ്റ ആഴ്ചകൊണ്ടാണ് ഈ വെടിയും പുകയുമൊക്കെ മാഞ്ഞത്. വിഘടനവാദികളെല്ലാം മരിച്ചുപോയോ എന്നുവരെ തോന്നിപ്പോകും. സംഭവത്തിനു പിന്നില്‍ എന്താണെന്നറിയാന്‍ ഒരു ആകാംഷ.
ഇന്ത്യന്‍ സൈന്യത്തിനെതിരേ യുദ്ധം ചെയ്തിരുന്ന കശ്മീര്‍ യുവത്വത്തിന്റെ സാമ്പത്തിക സ്രോതസ് അപ്പാടെ നിലച്ചതാണ് കശ്മീരിലെ ശാന്തതയ്ക്കു കാരണമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാജിക് ഫലിച്ചു എന്നുവേണമെങ്കില്‍ പറയാം. രാജ്യത്ത് 500ന്റെയും 1000ന്റെയും നോട്ടുകള്‍ നിരോധിച്ചത് തീമഴയായിട്ടാണ് വിഘടനവാദികള്‍ക്കുമേല്‍ പെയ്തിറങ്ങിയത്.
തൊഴില്‍രഹിതരും വിദ്യാഭ്യാസരഹിതരുമായ കശ്മീര്‍ യുവത്വത്തെ വിദ്ധ്വംസക പ്രവര്‍ത്തനങ്ങളിലേക്കു നയിക്കുമ്പോള്‍ അവര്‍ക്ക് പ്രതിഫലമായി നല്‍കിയിരുന്നത് ഇത്തരത്തില്‍ ലഭിക്കുന്ന പണമായിരുന്നു. ഓരോ ജോലിക്ക് വ്യത്യസ്തമായിരുന്നു കൂലി. പട്ടാളക്കാര്‍ക്കെതിരേ കല്ലെറിയുന്നതിന് 100 മുതല്‍ 500 രൂപ വരെയാണ് ദിവസക്കൂലി. പട്ടാളക്കാരുടെ ആയുധം മോഷ്ടിക്കുന്നതിന് 500 രൂപ. പട്ടാളക്കാരുടെ ഗ്രനേഡ് അടിച്ചുമാറ്റിയാല്‍ 1000 രൂപ. ഇങ്ങനെ കീശ വീര്‍പ്പിച്ച യുവാക്കള്‍ക്ക് ഇരുട്ടടി കിട്ടിയ പോലെയായി.
കേന്ദ്ര സര്‍ക്കാരിന്റെ വക എട്ടിന്റെ പണി ഇവരാരും പ്രതീക്ഷിച്ചില്ല. കഞ്ഞിയില്‍ പാറ്റ വീണെന്നു പറഞ്ഞാല്‍ മതിയല്ലോ. നോട്ട് നിരോധനം വിഘടനവാദത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കും തിരിച്ചടിയായെന്നാണ് പറയുന്നത്. കള്ളപ്പണമാണ് കശ്മീരിന്റെ വിഘടനവാദ പ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക സ്രോതസ്. മോദിയുടെ പ്രഖ്യാപനം നിരവധി വിഘടന വാദികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ കാരണമായി. നോട്ട് നിരോധനം തകര്‍ത്തത് വിഘടനവാദികളുടെ നട്ടെല്ലാണെന്നാണ് വിലയിരുത്തല്‍. അതുപോലെ തന്നെ കേരളത്തില്‍നിന്ന് പട്ടികടിച്ച വാര്‍ത്തകളും ഇപ്പോള്‍ കേള്‍ക്കുന്നില്ല.
Post Your Comments