Uncategorized

സി.പി.എം പാര്‍ട്ടി ഓഫീസ് പോലീസ് വളഞ്ഞു

കൊച്ചി● വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ സി.പി.ഐ.എം കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ പാർട്ടി ഓഫീസിനുളളിലുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് കളമശ്ശേരി ഏരിയ കമ്മറ്റി ഓഫീസ് വളഞ്ഞു.

മഫ്തിയിലാണ് പോലീസ് സംഘം ഓഫീസും പരിസരവും വളഞ്ഞിരിക്കുന്നത്. ഇയാൾ പുറത്തിറങ്ങിയാലുടൻ അറസ്റ്റ് ചെയ്യാനാണ് നീക്കമെന്നാണ് വിവരം. അനുമതി ലഭിച്ചാല്‍ പാര്‍ട്ടി ഓഫീസിനുള്ളില്‍ കയറി അറസ്റ്റ് ചെയ്തേക്കുമെന്നും വിവരമുണ്ട്.

അതേസമയം, വിവരമറിഞ്ഞ് നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏരിയ കമ്മറ്റി ഓഫീസ് പരിസരത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button