ബീജിങ്ങ് : ചൈനയുടെ ജെ – 10 യുദ്ധവിമാനം പറത്തിയ ആദ്യ വനിത യുക്സൂ(30) പരിശീലനത്തിനിടയിലുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടു. ഇവര്‍ പറത്തിയ ജെറ്റ് വിമാനത്തിന്‍റെ ചിറക് മറ്റൊരെണ്ണവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒപ്പം ഉണ്ടായിരുന്ന പുരുഷ കോ -പൈലറ്റ് രക്ഷപ്പെട്ടു.
സിച്ചുവാന്‍റെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയിലുള്ള സോംഗ്സു സ്വദേശിയാണ് യൂ. ഫൈറ്റർ ജെറ്റുകൾ പറത്താൻ യോഗ്യത നേടിയ പതിനാറ് ചൈനീസ് വനിത പൈലറ്റ്മാരിൽ ഒരാളാണ്. 2005ലാണ് പീപ്പിൾസ് ലിബറേഷൻ ആർമി എയർ ഫോഴ്സിൽ യൂ ചേർന്നത്. നാനൂറോളം ജെറ്റുകളാണ് ഇതുവരെ ചൈന നിർമ്മിച്ചിട്ടുള്ളത്. മൂന്നു മാസത്തിനുള്ളിൽ ഇതിൽ മൂന്നെണ്ണം തകർന്നിട്ടുണ്ട്.
Post Your Comments