Life Style

ചൈനീസ്‌ സ്ത്രീകളില്‍ സ്തനാര്‍ബുദം കുറവാണ് : കാരണം അറിയാം

ചൈനയില്‍ സ്താനാര്‍ബുദം ബാധിച്ച സ്ത്രീകളുടെ എണ്ണം മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു നന്നേ കുറവാണ്. എന്ത് കൊണ്ടാണ് ചൈനീസ് സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം കുറവ് രേഖപ്പെടുത്തുന്നത് എന്ന ശാസ്ത്ര പഠനമാണ് വീണ്ടും ലോക നവ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

ജെയ്ന്‍ പ്ലാന്‍റ് എന്ന ശാസ്ത്രജ്ഞയ്ക്ക് 1987ല്‍ സ്തനാര്‍ബുദം ബാധിച്ചിരുന്നു. അമ്മയും ഭാര്യയുമായ ജെയ്ന്‍ സ്താനാര്‍ബുദത്തെ പ്രതിരോധിക്കാന്‍ പുതിയ മാർഗം തേടിയാണ് ശാസ്ത്രജ്ഞൻ കൂടിയായ ഭര്‍ത്താവുമൊത്ത് ചൈനയില്‍ താമസം തുടങ്ങിയത്. നിരന്തരമായ പഠനത്തിലും അന്വേഷണത്തിലും ജെയ്‌നും ഭര്‍ത്താവും സഹപ്രവര്‍ത്തകരും ചൈനയിലെ സ്ത്രീകൾക്ക് എന്ത്കൊണ്ട് സ്തനാര്‍ബുദം വരുന്നില്ല എന്നതിനെക്കുറിച്ച് മനസിലാക്കി, വിപ്ലവകരമായ പുതിയ ആഹാരരീതി അവര്‍ കണ്ടുപിടിച്ചു. ജെയ്ന്‍ അത് സ്വയം പരീക്ഷിച്ചു തുടങ്ങി. നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ അര്‍ബുദത്തെ തോല്‍പ്പിക്കാന്‍
ജെയ്നു സാധിച്ചു.

ജെയ്നും കൂട്ടരും നടത്തിയ പഠനങ്ങളില്‍ 1980 ൽ ചൈനീസ് ഭക്ഷണത്തിലെ ഫാറ്റിന്റെ അളവ് വെറും 14 ശതമാനം മാത്രം ആയിരുന്നു. പാശ്ചാത്യ രാജ്യങ്ങളിലേക്ക് വരുമ്പോൾ 36 ശതമാനമാണ് ഫാറ്റിന്റെ അളവ്. ഇതേ തുടർന്ന് ഫാറ്റ് കൂടിയ ഭക്ഷണം ജെയ്ൻ പൂർണ്ണമായും ഒഴിവാക്കിയതാണ് രോഗത്തിൽ നിന്നും പൂർണ്ണ മുക്തയാകാൻ കാരണം.

ചൈനീസ് ജനങ്ങള്‍ പാലുത്പന്നങ്ങള്‍ കഴിക്കാത്തതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത. കുട്ടികള്‍ക്ക് പോലും അവര്‍ പാല്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കിയിരുന്നില്ല. 1980ല്‍ നടന്ന ചൈനീസ് ശാസ്ത്രജ്ഞന്മാരുടെ പരിപാടിയില്‍ ഐസ്‌ക്രീം നല്‍കിയപ്പോള്‍ അവര്‍ അത് കഴിക്കാന്‍ തയാറായില്ല. അതില്‍ അടങ്ങിയ ഘടകങ്ങള്‍ പാലുത്പന്നങ്ങളായിരുന്നു എന്നതാണ് കാരണം. ജനസംഖ്യയില്‍ 70% ആളുകള്‍ക്ക് പാലില്‍ അടങ്ങിയ ലാക്ടോസ് ദഹിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button