ബാങ്ക് ജീവനക്കാരുടെ പ്രവര്‍ത്തനത്തെ പുകഴ്ത്തി പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍. കേന്ദ്രസര്‍ക്കാരിന്റെ അപ്രതീക്ഷിതമായ നോട്ട് നിരോധനത്തെ തുടര്‍ന്ന് നല്ല പണിയാണ് ബാങ്ക് ജീവനക്കാര്‍ക്ക് ലഭിച്ചത്. ആരും ഇതിനിടയില്‍ ഇക്കാര്യം എവിടെയും പരാമര്‍ശിച്ചില്ല. പണി നാലിരട്ടി വര്‍ദ്ധിച്ചിട്ടും കൂടുതല്‍ ക്ഷമയോടെ ജോലിചെയ്യുന്ന ബാങ്ക് ജീവനക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
24 മണിക്കൂര്‍ പണിയെടുക്കുന്ന അവസ്ഥയാണുള്ളത്. പൊതുവെ ആയാസകരമായ ദിവസങ്ങളാണ് ബാങ്ക് ജീവനക്കാരുടേതെന്നും ഇപ്പോള്‍ അത് നാലിരട്ടി വര്‍ധിച്ചിരിക്കുകയാണെന്നും ബെന്യാമിന്‍ അഭിപ്രായപ്പെട്ടു. പക്ഷെ അപ്പോഴും ക്ഷമയോടെ പുഞ്ചിരിയോടെ കൂടുതല്‍ ഊര്‍ജ്ജത്തോടെ കൂടുതല്‍ നേരം പണിയെടുക്കാന്‍ ഉത്സാഹം കാണിക്കുന്ന ബാങ്ക് ജീവനക്കാരെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പട്ടാളക്കാരന്റെ മാത്രം ഊര്‍ജ്ജസ്വലതയല്ല ഒരു രാജ്യത്തെ മുന്നോട്ട് നയിക്കുന്നത്. അവശ്യഘട്ടങ്ങളില്‍ ഓരോ പൗരന്റെ കടമയും വിലപ്പെട്ടതാണെന്ന് നാം ഇനിയെങ്കിലും സൗമനസ്യത്തോടെ മനസിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
Post Your Comments