India

വിമാനത്തിനുള്ളിൽ പുക എയർഇന്ത്യ വിമാനം നിലത്തിറക്കി

ന്യൂ ഡൽഹി : കൊൽക്കത്ത-ഡൽഹി ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിൽ പുക കണ്ടതിനെ തുടർന്ന് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. കോക്പിറ്റിലെ ഇലക്ട്രിക് ഉപകരണങ്ങളിൽ നിന്നാണ് പുക ഉയർന്നത്.

മുൻകരുതൽ നടപടികളുടെ ഭാഗമായാണ് വിമാനം നിലത്തിറക്കിയത്. ചെറിയ തോതിൽ ഉയർന്ന പുക കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചില്ല. യാത്രക്കാർ സുരക്ഷിതരാണെന്നും ടെർമിനലിലേക്ക് മാറ്റിയെന്നും വിവരം ലഭിച്ചിട്ടുണ്ട്. റൺവേയിലെ ഒഴിഞ്ഞ മേഖലയിലേക്ക് വിമാനം ഇപ്പോൾ മാറ്റി പാർക്ക് ചെയ്തിരിക്കുകയാണ്.
ക്യാബിൻ എയർ കംപ്രസറിനാണ് തകരാർ സംഭവിച്ചതെന്ന് വിമാനാധികൃതർ വ്യക്തമാക്കി

shortlink

Post Your Comments


Back to top button