India

കള്ള നോട്ട് തടയാന്‍ പുതിയ പദ്ധതിയുമായി റിസർവ് ബാങ്ക്

ന്യൂ ഡൽഹി: കള്ളനോട്ടുകൾ തടയാൻ സ്പെഷ്യൽ സെൽ രൂപീകരിക്കാൻ റിസർവ് ബാങ്കിന് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ നിർദേശം. പുതിയ നോട്ടുകൾ പുറത്തിറക്കിയ സാഹചര്യത്തിലാണ് പുതിയ നടപടി.
കള്ളനോട്ടുകൾ, കള്ളപ്പണം എന്നിവ കണ്ടെത്തിയാൽ ലോ എൻഫോഴ്സ്മെൻറ്, അന്വേഷണ ഏജൻസികൾ എന്നിവരെ അറിയിക്കണം. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സംസ്ഥാന പൊലീസിെൻറ ഇക്ണോമിക് ഒഫൻസ് വിങ്സിനെ വിവരമറിയിക്കണമെന്നും ധനമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

അയൽരാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ അതീവ ജാഗ്രത പുലർത്തണം. 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതിന്‍റെ പ്രധാനലക്ഷ്യം കള്ളനോട്ടുകളുടെ വ്യാപനം തടയുകയെന്നതാണ്. കള്ളനോട്ട് ഇടപാടുകൾ നടക്കുന്നുണ്ടോയെന്നത് പോസ്റ്റ് ഒാഫീസുകളും ബാങ്കുകളും ശ്രദ്ധിക്കണമെന്നു ധന മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ആർ.ബി. ഐയും മറ്റു ബാങ്കുകളും ഇടപാടുകളിൽ അതിസൂക്ഷ്മത പാലിക്കണമെന്നും കള്ളനോട്ടുകൾ കണ്ടെത്താൻ സ്പെഷ്യൽ സെൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും   മന്ത്രാലയം നിർദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button