NewsIndia

മന്ത്രി അശ്ലീലചിത്രം കാണുന്നത് പകർത്തിയ മാധ്യമപ്രവർത്തകനെതിരെ കേസ്

ബെംഗളൂരു: പൊതുവേദിയിൽ കർണാടകമന്ത്രി അശ്ലീലചിത്രം കാണുന്നത്‌ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തു. മന്ത്രി തന്‍വീര്‍ സേട്ടിന്റെ പരാതിയിലാണ് മാധ്യമപ്രവർത്തകനും ക്യാമറാമാനും എതിരെ കേസെടുത്തിരിക്കുന്നത്. ഐപിസി 504 (സമാധാനം തകര്‍ക്കാനുള്ള ഉദ്ദേശത്തോടെ അപമാനിക്കല്‍) വകുപ്പ് പ്രകാരമാണ് കേസ്.

പ്രൈമറി-സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയാണ് തന്‍വീര്‍ സേട്ടിന്. ടിപ്പു ജയന്തി ആഘോഷത്തിനിടെയാണ് മൊബൈല്‍ ഫോണില്‍ അശ്ലീലചിത്രം കാണുന്നതായി ഒരു സ്വകാര്യ ചാനൽ ചിത്രം പുറത്ത് വിട്ടത്. ദൃശ്യം പുറത്ത് വന്നതോടെ മന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികൾ രംഗത്ത് വന്നിരുന്നു.

shortlink

Post Your Comments


Back to top button