India

കള്ളനോട്ടുകള്‍ തടയാന്‍ ആര്‍.ബി.ഐ സ്‌പെഷ്യല്‍ സെല്‍

ന്യൂഡല്‍ഹി : കള്ളനോട്ടുകള്‍ തടയാന്‍ സ്‌പെഷ്യല്‍ സെല്‍ രൂപീകരിക്കാന്‍ റിസര്‍വ് ബാങ്കിന് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശം. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന്റെ പ്രധാനലക്ഷ്യം കള്ളനോട്ടുകളുടെ വ്യാപനം തടയുകയെന്നതാണ്. കള്ളനോട്ട് ഇടപാടുകള്‍ നടക്കുന്നുണ്ടോയെന്നത് പോസ്റ്റ് ഓഫീസുകളും ബാങ്കുകളും ശ്രദ്ധിക്കണം. അയല്‍രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ധനമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കള്ളനോട്ടുകള്‍, കള്ളപ്പണം എന്നിവ കണ്ടെത്തിയാല്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ്, അന്വേഷണ ഏജന്‍സികള്‍ എന്നിവരെ അറിയിക്കണം. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സംസ്ഥാന പൊലീസിന്റെ ഇക്‌ണോമിക് ഒഫന്‍സ് വിങ്‌സിനെ വിവരമറിയിക്കണമെന്നും ധനമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍.ബി.ഐയും മറ്റു ബാങ്കുകളും ഇടപാടുകളില്‍ അതിസൂക്ഷ്മത പാലിക്കണമെന്നും കള്ളനോട്ടുകള്‍ കണ്ടെത്താന്‍ സ്‌പെഷ്യല്‍ സെല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button