ദുബായ് : നാട്ടില്‍ നോട്ടിനായി ജനം നെട്ടോട്ടമോടുമ്പോള്‍ 2000 രൂപയുടെ നൂറ് നോട്ടുകള്‍ സ്വന്തമാക്കി പ്രവാസി മലയാളി . നാണയ ശേഖരം വിനോദമാക്കിയ കോഴിക്കോട് നടക്കാവ് സ്വദേശിയായ എം.കെ. ലത്തീഫാണ് മോഹവില നല്‍കി രണ്ടു ലക്ഷം രൂപ സ്വന്തമാക്കിയത്. പണം പിന്‍വലിക്കാനും മാറ്റിയെടുക്കാനും വിദേശത്തേക്കു കൊണ്ടുപോകാനും നിശ്ചിത മാനദണ്ഡമുള്ളപ്പോഴാണിത് എന്നതാണു വിരോധാഭാസം.
ഇന്ത്യയില്‍ ഏതു നോട്ടിറങ്ങിയാലും ആദ്യം സ്വന്തമാക്കണമെന്ന ആഗ്രഹമാണ് ലത്തീഫിനെ ഈ സാഹസത്തിനു പ്രേരിപ്പിച്ചത്. ദുബായില്‍ ചെറുകിട കച്ചവടക്കാരനായ ലത്തീഫ് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി സുഹൃത്ത് വഴി നോട്ട് സംഘടിപ്പിച്ചു മുംബൈ വഴി ഇവിടെ തിരിച്ചെത്തി.
ഇവ കൈമാറ്റം ചെയ്യാനോ വില്‍പനയ്‌ക്കോ വേണ്ടിയല്ലെന്നും ഇത്രയധികം പുതിയ നോട്ടുകള്‍ സ്വന്തമാക്കുന്ന ആദ്യ മലയാളി എന്ന ഖ്യാതി മാത്രമാണു ലക്ഷ്യമെന്നും ലത്തീഫ് പറഞ്ഞു.
Post Your Comments