India

ഡൽഹിയിൽ ഡീസൽ വാഹങ്ങൾക്ക് നിരോധനം

ന്യൂഡൽഹി : വർധിച്ചു വരുന്ന മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധിയനുസരിച്ച് പതിനഞ്ച് വർഷം പഴക്കമുള്ള രണ്ട് ലക്ഷത്തോളം വലിയ ഡീസൽ വാഹനങ്ങൾക്ക് ഡൽഹി നിരത്തുകളില്‍ നിരോധനം.

നിരോധനം ഏർപ്പെടുത്തേണ്ട വാഹനങ്ങളുടെ പട്ടിക വെള്ളിയാഴ്ച രാത്രി തന്നെ ട്രാഫിക് പോലീസിന് കൈമാറി. ഉടമസ്ഥന്റെ പേരും വാഹനങ്ങളുടെ വിശദവിവരവും രജിസ്ട്രേഷൻ ചെയ്ത സ്ഥലവും ഉൾപ്പെടെയുള്ള പട്ടികയാണ് നൽകിയിട്ടുള്ളത്. ഇത്തരം വാഹനങ്ങൾക്ക് നഗരത്തിൽ പാർക്ക് ചെയ്യാനും അനുവാദമില്ല.

ഇതിനു പിന്നാലെ പത്ത് വർഷം കഴിഞ്ഞവയുടെ പട്ടികയും ഉടൻ തയ്യാറാക്കും. ഹരിത ട്രിബ്യൂണൽ വിധി പൂർണമായും നടപ്പാക്കാനുള്ള നിർദ്ദേശം ലഭ്യമാകുന്ന മുറയ്ക്ക് ഇവയ്ക്കെതിരെയും നടപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിരോധനം ലംഘിക്കുന്നവരുടെ വാഹനം പിടിച്ചെടുക്കുകയും രണ്ടായിരം രൂപ പിഴയും ഈടാക്കുകയും ചെയ്യും.

shortlink

Post Your Comments


Back to top button