India

നോട്ട് മരവിപ്പിക്കല്‍ : രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സി.പി.എം

ന്യൂഡല്‍ഹി● നോട്ടു മരവിപ്പിക്കലിനെത്തുടര്‍ന്ന് തുടര്‍ന്ന് സാധാരണക്കാര്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകള്‍ ഉടന്‍ പരിഹരിക്കണമെന്ന് സി.പി.എം. ഇതിന് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് രാജ്യവ്യാപകമായി പ്രതിഷേധ നടപടികള്‍ സംഘടിപ്പിക്കുമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ തിരക്കിട്ടെടുത്ത തീരുമാനത്തില്‍ പിബി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ബദല്‍ സംവിധാനങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് വരെ പഴയ കറന്‍സി നോട്ടുകളുടെ സാധുത തുടരണമെന്നും പിബി ആവശ്യപ്പെട്ടു.

തൊഴിലാളികള്‍ക്ക് കൂലി കിട്ടാത്ത സ്ഥിതിയുണ്ട്. അവശ്യവസ്തുക്കള്‍ പോലും വാങ്ങുന്നതിന് ജനങ്ങള്‍ക്ക് കഴിയുന്നില്ല. പണമില്ലാത്തതിനാല്‍ പച്ചക്കറികളും മരുന്നുകളും പോലും വാങ്ങാനാവാത്ത സ്ഥിതിയുണ്ട്. യാത്ര പോലും അസാധ്യമാകുന്ന സാഹചര്യമാണ്. ഇപ്പോഴത്തെ അരാജകാവസ്ഥ മൂന്ന് നാല് ആഴ്ചകള്‍ കൂടി തുടരുമെന്നാണ് സര്‍ക്കാര്‍ തന്നെ അംഗീകരിക്കുന്നത്. വരുംദിവസങ്ങളില്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാകുമെന്നും സി.പി.എം പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button