ന്യൂഡല്‍ഹി● നോട്ട് മരവിപ്പിക്കല്‍ നടപടിയ്ക്ക് ശേഷം സര്‍ക്കാര്‍ ആദ്യമായി പണം പിന്‍വലിക്കുന്നതില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഒരാഴ്ച പരമാവധി 24000 രൂപവരെ പിന്‍വലിക്കാം. ഒരു ദിവസം 10000 രൂപ എന്ന നിബന്ധന എടുത്ത് കളഞ്ഞു. എ.ടി.എം ഇടപാടുകള്‍ക്കും ധനമന്ത്രാലയം ഇളവുകള്‍ വരുത്തിയിട്ടുണ്ട്. എ.ടി.എം വഴി ഒരു ദിവസം പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി 2000 രൂപ എന്നത് 2500 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്.
Post Your Comments