പത്തനംതിട്ട: രാജ്യത്തെ കള്ളപ്പണവും അഴിമതിയും തടയാൻ പുതിയ ആശയവുമായി മലങ്കര കത്തോലിക്ക സഭയിലെ സീനിയര്‍ വൈദികനായ ഡോ. ഏബ്രഹാം മുളമൂട്ടിൽ. പണം കൈമാറ്റത്തിനു ഡിജിറ്റല്‍ സാങ്കേതിക വിദ്യയായ ഇ- റൂപ്പി എന്ന നൂതന പദ്ധതിയാണ് അദ്ദേഹം അവതരിപ്പിച്ചത്. നോട്ടുകൾ അസാധുവാക്കിയതിലൂടെ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ട് ഈ പദ്ധതിയിലൂടെ ഒഴിവാക്കാം എന്ന് അദ്ദേഹം വ്യക്തമാക്കി.
നോട്ട് അച്ചടിക്കുന്നതിന് ചിലവാക്കുന്ന രൂപയുടെ നാലിലൊന്ന് ഭാഗം മുടക്കി ഐടി മേഖലയില്‍ സെര്‍വറുകള്‍ സ്ഥാപിച്ചാല്‍ ഇ- റൂപ്പി പദ്ധതി വിജയിപ്പിക്കാം എന്ന് ഫാ.ഏബ്രഹാം ചൂണ്ടിക്കാട്ടുന്നു. സ്മാര്‍ട്ട് ഫോണുകളിലൂടെയും എടിഎം മാതൃകയിലുള്ള സ്മാര്‍ട്ട് കാര്‍ഡുകളിലൂടെയും ഇലക്‌ട്രോണിക് മണിയുടെ വിനിമയം സാധ്യമാക്കാം. കൂടാതെ വിരലടയാളവും പാസ്‌വേർഡും ഉപയോഗിച്ച് ഇ- റൂപ്പി അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments