ശ്രീനഗര്‍ : നിയന്ത്രണ രേഖയിലുണ്ടായ പാക് വെടിവെയ്പില്‍ പരുക്കേറ്റ ഇന്ത്യന്‍ സൈനികന്‍ മരിച്ചു. ഉത്തര കശ്മീരിലെ കുപ്‌വാര ജില്ലയിലെ കെറാന്‍ സെക്ടറിലുണ്ടായ പാക് വെടിവെടിയ്പില്‍ പരുക്കേറ്റ ഹര്‍ഷിദ് ബദരിയ്യ എന്ന സൈനികനാണ് മരിച്ചത്.
കെറാന്‍ സെക്ടറില്‍ ഇന്ന് പുലര്‍ച്ചെയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. മേഖലയില്‍ പാകിസ്താന്‍ കനത്ത വെടിവെയ്പും ഷെല്ലാക്രമണവുമാണ് നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം ഇന്ത്യന്‍ സൈന്യം പാകിസ്താനെതിരെ ശക്തമായി തിരിച്ചടിച്ചു. ചൊവ്വാഴ്ച മുതല്‍ പ്രകോപനമില്ലാതെ പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വെടിയുതിര്‍ത്ത് വരികയാണ്.
Post Your Comments