കൊച്ചി● വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന സി.പി.എം കളമശ്ശേരി മുൻ ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെതിരേ വീണ്ടും കേസ്. രണ്ട് സ്വകാര്യ വ്യക്‌തികൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ട് ഗുണ്ടായിസം കാണിച്ചെന്ന പരാതിയിലാണ് ഏലൂര്‍ പോലീസ് കേസെടുത്തത്.
ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തയുടന്‍ ഒളിവിൽ പോയ സക്കീർ മുൻകൂർ ജാമ്യത്തിനും ശ്രമം നടത്തിയെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. മുൻകൂർ ജാമ്യത്തെ സർക്കാരും കർശനമായി എതിർത്തിരുന്നു. അതിനിടെ, സക്കീർ ഹുസൈനെതിരെ ഉയർന്ന ഗുണ്ടാ മാഫിയാ ബന്ധങ്ങളെ പറ്റി അന്വേഷിക്കാൻ പാർട്ടി സംസ്‌ഥാന നേതൃത്വം നിയോഗിച്ച ഏകാംഗ കമ്മീഷൻ തെളിവെടുപ്പ് തുടങ്ങിയിട്ടുണ്ട്. സംസ്‌ഥാന സെക്രട്ടേറിയറ്റംഗം എളമരം കരീമാണ് സംഭവം അന്വേഷിക്കുന്നത്.
Post Your Comments