തിരുവനന്തപുരം: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഹ്വാനപ്രകാരം കടയടപ്പ് സമരം അനിശ്ചിതകാലത്തേക്ക് തീരുമാനിച്ചത് ജനങ്ങളോടുള്ള ദ്രോഹമെന്ന് കെ സുരേന്ദ്രൻ.ഒരു നല്ല കാര്യത്തിനു വേണ്ടി ജനങ്ങൾ കഷ്ടപ്പാടു സഹിക്കാൻ തയാറാവുമ്പോൾ ജനങ്ങളെ കൂടുതൽ കഷ്ടപ്പാടിലാക്കരുതെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
“ജ്വല്ലറിയും വൻകിട തുണിക്കടയും ഒക്കെ വേണമെങ്കിൽ അടച്ചിട്ടോളൂ. ചെറുകിട കടകൾ അടച്ചിട്ടാൽ അതു ജനങ്ങൾ സഹിക്കില്ല. നോട്ടിന്‍റെ ബുദ്ധിമുട്ട് രണ്ടോ മൂന്നോ ദിവസം കൊണ്ട് തീരാനാണ് സാധ്യത. പ്രശ്നം സങ്കീർണ്ണമാക്കാൻ ഉത്തരവാദപ്പെട്ട സംഘടനകൾ ശ്രമിക്കരുത്.
അല്ലെങ്കിലും കള്ളപ്പണം,നികുതി എന്നൊക്കെ കേൾക്കുമ്പോൾ അദ്ദേഹത്തിന് ചെറിയൊരു അലർജിയുണ്ട്. അതുപറഞ്ഞ് ഇപ്പോൾ അലമ്പാക്കുന്നില്ല. ഈ കടയടപ്പു സമരത്തിൽ നിന്ന് പിൻമാറണം എന്നഭ്യർത്ഥിക്കുന്നു. പുര കത്തുമ്പോൾ വാഴവെട്ടാൻ നോക്കുന്നത് ആർക്കും നല്ലതിനല്ല.” ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇത് പറഞ്ഞത്.
Post Your Comments