NewsIndia

കോടതി അലക്ഷ്യകേസ്- കട്ജുവിന് വേണ്ടി നരിമാന്‍ ഹാജരാകും

ന്യൂഡൽഹി:ജഡ്ജിമാരെ വിമര്‍ശിച്ചതിന് എതിരായ കോടതി അലക്ഷ്യ നടപടി കേസിൽ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന് വേണ്ടി ഭരണഘടനാ വിദഗ്ദ്ധന്‍ ഫാലി സാം നരിമാന്‍ സുപ്രീം കോടതിയില്‍ ഹാജര്‍ ആകും.സൗമ്യ വധക്കേസില്‍ ഉള്‍പ്പടെ ജഡ്ജിമാരെ വിമര്‍ശിച്ചതിന് ഇന്നലെ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് കോടതി അലക്ഷ്യ നടപടികളുടെ ഭാഗം ആയി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

ഇതിനിടെ ചീഫ് ജസ്റ്റിസിനെ ഉള്‍പ്പടെ സുപ്രീംകോടതിയിലെ ജഡ്ജിമാരെ വിമര്‍ശിച്ചു കൊണ്ട് ജസ്റ്റിസ് കട്ജു ഇന്ന് രാവിലെ ട്വിറ്ററില്‍ അഭിപ്രായം കുറിച്ചിരുന്നു. ജഡ്ജിമാരുടെ ദുഷ്പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്ന തന്റെ വായ അടപ്പിക്കാന്‍ ആണ് കോടതി അലക്ഷ്യ നോട്ടീസ് എന്നും കട്ജു അഭിപ്രായപ്പെട്ടു.

തന്നെക്കാള്‍ ജൂനിയറായ ജസ്റ്റിസ് ഗോഗോയിയുടെ അവഹേളനം സഹിച്ചാണ് കോടതിയില്‍ തുടര്‍ന്നത്. മുതിര്‍ന്നവരോട് എങ്ങനെ പെരുമാറണമെന്ന് ജസ്റ്റിസ് ഗോഗോയ്ക്ക് അറിയില്ലെന്നും കട്ജു ഫെയ്സ്ബുക്കില്‍ ആരോപിച്ചിരുന്നു. എന്നാല്‍ പിന്നീട് ജഡ്ജിമാരെ വിമര്‍ശിച്ചു കൊണ്ട് ഫെയ്സ്ബുക്കിലും, ട്വിറ്ററിലും കുറിച്ച അഭിപ്രായങ്ങള്‍ ജസ്റ്റിസ് കട്ജു പിന്‍വലിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button