ദുബായ്: മലയാളി യുവാവിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഇസ്ലാം മതത്തെയും പ്രവാചകനേയും അധിക്ഷേപിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. മലപ്പുറം എടപ്പാള്‍ സ്വദേശിയായ സജു സി മോഹനെയാണ് ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്. നവമാധ്യമങ്ങളിലൂടെ മതനിന്ദ നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. അറസ്റ്റിലായ സജു ദുബായിയില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണ്. അതേസമയം തന്റെ പേരില്‍ വാട്‌സ് ആപ്പില്‍ പ്രചരിച്ച ചിത്രം വ്യാജമാണെന്നാണ് സജുവിന്റെ വാദം.
തന്റെ ചിത്രം ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയ ഫെയ്‌സ്ബുക്ക് സ്‌ക്രീന്‌ഷോട്ട് വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ബിജെപി അനുഭാവിയാണ് സജു. സജുവിനെ മോചിപ്പിക്കുന്നതിന് ദുബായിലെ ബിജെപി അനുഭാവികള്‍ ശ്രമം നടത്തുന്നുണ്ട്. മറ്റൊരാളുടെ പാസ്‌പോര്‍ട്ട് സെക്യൂരിറ്റിയില്‍ സജുവിന് താത്കാലിക മോചനം ലഭിക്കാൻ സാധ്യതയുണ്ട്. പക്ഷെ പുറത്തിറങ്ങിയ ശേഷവും സജുവിന് വിചാരണ നേരിടേണ്ടിവരും. യുഎഇയിലെ നിയമപ്രകാരം പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് സജുവിന് എതിരെ ആരോപിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യങ്ങള്‍ ദുബായ് പൊലീസ് ഔദ്യോഗികകമായി സ്ഥിരീകരിച്ചിട്ടില്ല.
Post Your Comments