NewsIndia

കള്ളപ്പണം: രാജ്യത്താകമാനം ആദായനികുതി വകുപ്പിന്‍റെ റെയ്ഡുകള്‍ കൊഴുക്കുന്നു

ന്യൂഡൽഹി: അഞ്ഞൂറ്, ആയിരം നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തിൽ രാജ്യ വ്യാപകമായി ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്‌ .കള്ളപ്പണ നിക്ഷേപം വ്യാപകമായി മെട്രോ നഗരങ്ങളെ കേന്ദ്രികരിച്ചു നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് റെയ്ഡ് നടക്കുന്നത്.ദില്ലി, മുംബൈ, കൊല്‍ക്കത്ത നഗരങ്ങള്‍ കേന്ദ്രികരിച്ചാണ് റെയ്ഡ് പുരോഗമിക്കുന്നത്.500,1000 രൂപയുടെ പഴയ നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ കള്ളപ്പണ നിക്ഷേപം ബാങ്കുകളില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന രഹസ്യ വിവരങ്ങളും ആധായ നികുതി വകുപ്പിന് ലഭിച്ചിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിൽ പണം മാറ്റി വാങ്ങുന്നതിന്റെ ഭാഗമായി വലിയ തുക നിക്ഷേപിക്കുന്നവരുടെ പണത്തിന്റെ ഉറവിടം പരിശോധിക്കാനും നിർദ്ദേശം ഉണ്ട്.

സ്വകാര്യമായി പണമിടപാട് നടത്തി വരുന്ന സ്വര്‍ണ വ്യാപാരികള്‍, പലിശക്കാര്‍, ഹവാല ഇടപാടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് അധികൃതര്‍ മിന്നൽ റെയ്‌ഡ്‌ നടത്തിയത്.ദില്ലിയിലെ പ്രമുഖ വാണിജ്യ മേഖലകളായ കരോള്‍ ബാഗ്, ദരീബ കലന്‍, ചാന്ദനി ചൗഖ് എന്നിവടങ്ങളിലാണ് റെയ്ഡ് നടന്നത്. നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ, രാജ്യത്തെ നഗരങ്ങളില്‍ കുറഞ്ഞ നിരക്കില്‍ 500, 1000 നോട്ടുകള്‍ ഹവാല ഇടപാടുകാര്‍ കൈമാറ്റം നടത്തി വരികയാണെന്ന വിവരത്തെ തുടര്‍ന്നാണ് ആദായ വകുപ്പ് അധികൃതര്‍ മിന്നല്‍ റെയ്ഡ് നടത്തിയതെന്ന് അധികൃതർ പറയുന്നു.അതേസമയം നികുതി വെട്ടിപ്പ്, കള്ളപ്പണം തുടങ്ങിയ കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button