ന്യൂഡല്‍ഹി : ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ റിട്ട. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കട്ജു രംഗത്തെത്തിയത്. സൗമ്യ വധക്കേസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചിനു കൈമാറണമെന്ന് കട്ജു ആവശ്യപ്പെടുന്നു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധി തെറ്റാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കട്ജു പോസ്റ്റില്‍ കുറിച്ചു.
വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ ഹാജരായി തന്റെ നിലപാടുകള്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിനെ അറിയിക്കും. ജഡ്ജിമാരും മനുഷ്യരാണ്. അവര്‍ക്കും തെറ്റു പറ്റാം. എന്നാല്‍ തെറ്റു പുനഃപരിശോധിക്കാന്‍ തയ്യാറാകണമെന്നും കട്ജു പോസ്റ്റില്‍ വിശദീകരിക്കുന്നു. സൗമ്യ വധക്കേസ് വിധി തെറ്റാണെന്ന കട്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഹര്‍ജിയായി പരിഗണിച്ചാണ് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്.
Post Your Comments