സാംസങ്ങ് ഗ്യാലക്സി നോട്ട് 8 വരുന്നു. 6.2 ഇഞ്ച് വലിപ്പമുണ്ടാകും എന്നാണ് റിപ്പോര്‍ട്ട് .ഇതിന് പുറമെ നോട്ട് 8 പ്ലസ് എന്നൊരു മോഡല്‍ കൂടി പുറത്തിറങ്ങുമെന്നും വിവരമുണ്ട്. എഡ്ജ് ടൂ എഡ്ജ് സ്ക്രീനും അള്‍ട്രാ എച്ച് ഡി ഡിസ്പ്ലേയുമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. കൂടാതെ ഫിംഗര്‍പ്രിന്റ് സംവിധാനം ഏര്‍പ്പെടുത്താനുള്ള പദ്ധതിയുമുണ്ട്. 10- നാനോ സ്നാപ്ഡ്രാഗണ്‍ 830എസ് ആയിരിക്കും ഫോണില്‍ ഉപയോഗിക്കുക.
എഡ്ജ് ടു എഡ്ജ് ഡിസ്പ്ലെ ആയതിനാല്‍ ഹോം ബട്ടന് ഒഴിവാക്കുമെന്നും സൂചനയുണ്ട്. 16 മെഗാപിക്സലും എട്ട് മെഗാ പിക്സലുമുള്ള രണ്ട് ലെന്‍സുകള്‍ ഉള്‍പ്പെടുത്തിയാകും ക്യാമറ. 2017 ഫെബ്രുവരിയോടെ ഫോണ്‍ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.
Post Your Comments