നോട്ട് അസാധുവാക്കിയത് മൂലം പണി കിട്ടുന്നത് പോക്കറ്റടിക്കാർക്കും. 500ന്റെ നോട്ട് അടങ്ങിയ പഴ്സ് തിരികെ നൽകി 100ന്റെ നോട്ട് വെക്കാതിരുന്നതിന് പഴ്‌സിന്റെ ഉടമയെ തല്ലിയിട്ടാണ് ഗ്രേറ്റ് നോയിഡയിലെ ഒരു പോക്കറ്റടിക്കാരൻ മടങ്ങിയത്. ഗ്രേറ്റ് നോയിഡാ സ്വദേശിയായ വികാസ് കുമാറിനാണ് തല്ല് കിട്ടിയത്.
ചൊവ്വാഴ്ച്ച രാത്രിയാണ് ബൈക്കിലെത്തിയ രണ്ടുപേർ വികാസ് കുമാറിന്റ പോക്കറ്റടിക്കുന്നത്. ജോലി കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു സംഭവം. പോക്കറ്റടിച്ചതിന് ശേഷം തിരികെ വിളിച്ച് പഴ്സ് നൽകുകയും വികാസിനെ അടിക്കുകയുമായിരുന്നു. സംഭവത്തിൽ പരാതി ലഭിച്ചാൽ കൂടുതൽ അന്വേഷണമുണ്ടാകുമെന്ന് ഖസ്ന പൊലീസ് സ്റ്റേഷൻ ഹെഡ് സുധീർകുമാർ ത്യാഗി അറിയിച്ചു.
Post Your Comments