തഞ്ചാവൂര്‍: ഏഴരക്കോടി മൂല്യമുള്ള പുതിയ 2000 രൂപയുടെ കറന്‍സികള്‍ പിടിച്ചെടുത്തു. തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ നിന്ന് മിനി വാനില്‍ കൊണ്ടുവരികയായിരുന്ന പണം തിരഞ്ഞെടുപ്പ് കമ്മീഷനാണ് പിടിച്ചെടുത്തത്. ബാങ്ക് ഓഫ് ബറോഡയിലേക്ക് കൊണ്ടുപോകുകയായിരുന്ന പണമാണ് ഇതെന്നാണ് തമിഴ്നാട് ചീഫ് ഇല്ക്ടറല്‍ ഓഫീസര്‍ രാജേഷ് ലകോനി പറഞ്ഞത്.
വാഹനത്തിന്റെ നമ്പറും പേപ്പറില്‍ ഉള്ള നമ്പറും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു. അതുകൊണ്ടാണ് വാഹനവും പണവും പിടിച്ചെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ 2000 രൂപയുടെ 36,000 നോട്ടുകളും 100 രൂപയുടെ 65,000 നോട്ടുകളുമാണ് പിടിച്ചെടുത്തത്. എന്നാല്‍ തിരഞ്ഞെടുപ്പ് ആവശ്യത്തിന് വേണ്ടി എത്തിച്ച പണമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments