India

നിക്ഷേപിക്കുന്ന പണത്തിന് ഉറവിടമില്ലെങ്കില്‍ വന്‍പിഴയൊടുക്കാന്‍ തയാറായിക്കോളൂ

ന്യൂ ഡൽഹി: ബാങ്കില്‍ നിക്ഷേപിക്കുന്ന രണ്ടര ലക്ഷത്തില്‍ കൂടുതലുള്ള തുകയുടെ സ്രോതസ്സ് ഡിസംബര്‍ 30-നകം വെളിപ്പെടുത്തിയില്ലെങ്കില്‍ വൻ പിഴ ഈടാക്കും.

നികുതിക്കുപുറമേ 200 ശതമാനം പിഴയീടാക്കാനാണ് സർക്കാർ തീരുമാനം. നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന തുകയുടെ പൂര്‍ണവിവരം സര്‍ക്കാരിനു ലഭിക്കുകയും സ്രോതസ്സില്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ വരുമാനം കണ്ടെത്തിയാൽ പിഴയീടാക്കുകയും ചെയ്യും.

രണ്ടര ലക്ഷത്തിലേറെ തുക നിക്ഷേപിക്കുന്നവരുടെ വിവരങ്ങള്‍ ആദായനികുതി വകുപ്പായിരിക്കും പരിശോധിക്കുക്കുക.

shortlink

Post Your Comments


Back to top button