അര്‍ജന്റീന : ലോകത്ത് ഏറ്റവും വിലപിടിച്ച കാലുകള്‍ ഉണ്ടെങ്കില്‍ അതില്‍ ഒന്ന് അര്‍ജന്റീനയുടെ ഇതിഹാസ ഫുട്ബോളര് ലയണല്‍ മെസ്സിയുടേതാണെന്ന് അറിയാത്ത എത്രപേര്‍ ഉണ്ടാകും. പ്രത്യേകിച്ചും എണ്ണമറ്റ ഡിഫന്‍ഡര്‍മാരെ വെള്ളം കുടിപ്പിച്ച് ഗോളടിച്ചു കൂട്ടുന്ന ആ ഇടംകാല്. മെസിയുടെ പച്ചകുത്തല്‍ ശീലത്തില്‍ നിന്നും ഈ ഇടം കാലിനും രക്ഷപ്പെടാനാകുന്നില്ല.
അടുത്തിടെ താരം കൈകളില്‍ മകന് തിയാഗോയുടെ പേര് പച്ച കുത്തിയതിന് പിന്നാലെ ലോകത്ത് ഏറ്റവും വിലയേറിയ തന്റെ ഇടംകാലില്‍ അര്‍ജന്റീനിയന്‍ ഫുട്ബോളിനെ മതിക്കുന്ന ഡിസൈന്‍ പച്ച കുത്തി.
വെളുത്ത കാലില്‍ കറുത്ത നിറത്തില്‍ തന്റെ പത്താം നമ്പറും വാളും പക്ഷിയുമെല്ലാം ഡിസൈനില്‍ ഉണ്ട്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഈ പച്ചകുത്ത് തുണയാകുമെന്ന പ്രതീക്ഷയാണ് താരത്തിന്.
ലാറ്റിനമേരിക്കന്‍ യോഗ്യതാ മത്സരങ്ങളില്‍ ബ്രസീലാണ് അര്‍ജന്റീനയുടെ അടുത്ത എതിരാളികള്‍. ബുധനാഴ്ച ബെലോ ഹൊറിസോണ്ടയില്‍ രാത്രിയിലാണ് മത്സരം. സെവില്ലയ്ക്കെതിരേ ഞായറാഴ്ച നടന്ന മത്സരത്തില്‍ താരത്തിന് മഞ്ഞക്കാര്‍ഡ് കാണേണ്ടി വന്നിരുന്നു. സമയം നഷ്ടപ്പെടുത്തിയതിന് ആയിരുന്നു ഇത്. താരത്തിന്റെ ലേസ് പൊട്ടിപ്പോയിരുന്നെന്ന് കാണിച്ച് അപ്പീലിന് ഒരുങ്ങുകയാണ് ബാഴ്സിലോണ ക്ലബ്
Post Your Comments