ന്യൂഡല്‍ഹി: അമേരിക്കയുടെ തലപ്പത്തെത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ചുവടുവെപ്പ് എന്തായിരിക്കും എന്നറിയാന്‍ ലോകം കാത്തിരിക്കുകയാണ്. ട്രംപിന്റെ വിജയം കൂടുതല്‍ പ്രഹരം സൃഷ്ടിക്കുന്നത് മറ്റാര്‍ക്കുമല്ല പാക്-ചൈന കൂട്ടുക്കെട്ടിന് തന്നെയാണ്. ട്രംപിന് ഇന്ത്യയോട് കൂറു കാട്ടാതിരിക്കാനും സാധിക്കില്ല. അതുകൊണ്ടുതന്നെ പാകിസ്ഥാന് ഇതൊരു തിരിച്ചടിയാകും.
ഭീകരവാദത്തെയും അതിനു ചൂട്ടുപിടിക്കുന്ന പാകിസ്ഥാന്‍ പോലുള്ള രാജ്യങ്ങളെയും നഖശിഖാന്തം എതിര്‍ക്കുന്നയാളാണ് അമേരിക്കയുടെ പുതിയ പ്രസിഡന്റ് എന്നതാണ് ഇന്ത്യയ്ക്ക് ആശ്വാസമാകുന്നത്. ഐഎസ് ഉള്‍പ്പെടെയുള്ള ലോക ഭീകരതയ്‌ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച റഷ്യന്‍ പ്രധാനമന്ത്രി വ്‌ലാഡിമിര്‍ പുടിനും ഉറ്റ ചങ്ങാതിയും സ്വന്തം നാട്ടിലെ മുസ്ലീം കുടിയേറ്റത്തിനെതിരെ വിരുദ്ധ നിലപാട് സ്വീകരിച്ച ട്രംപും കൈകോര്‍ക്കുമ്പോള്‍ അത് ലോക ശക്തികളുടെ വമ്പന്‍ ചേരി തന്നെ ഭീകരര്‍ക്കെതിരെ സൃഷ്ടിക്കുന്നതിന് തുല്യമാണ്.
ഇന്ത്യ വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന കാര്യം ട്രംപ് വഴി സാധിക്കുമെന്നാണ് വിലയിരുത്തല്‍. താന്‍ പ്രസിഡന്റായാല്‍ ഇന്ത്യയുമായി ചേര്‍ന്ന് ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിനു മുന്‍കൈയെടുക്കാന്‍ തയാറാണെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. മോദിയോടും ഇന്ത്യയോടും തനിക്ക് വിശ്വാസമുണ്ട്. ഭരണത്തിന്റെ വിവിധ തലങ്ങളില്‍ മോദിയുടെ രീതി പിന്തുടരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ട്രംപ് പറഞ്ഞിരുന്നു.
അങ്ങനെ റഷ്യയെയും ഇന്ത്യയെയും ഒപ്പം കൂട്ടാനൊരുങ്ങുകയാണ് ട്രംപ്. ഇന്ത്യയെ സംബന്ധിച്ച് പാക്കിസ്ഥാന്‍ – ചൈന കൂട്ടുകെട്ടുയര്‍ത്തുന്ന അതിര്‍ത്തി ഭീഷണികള്‍ മറികടക്കാന്‍ തക്ക ശക്തമായൊരു ലോകശാക്തിക ചേരിയായി ട്രംപ് – മോദി – പുടിന്‍ കൂട്ടുകെട്ട് മാറുന്നു എന്നു പറയാം. പാകിസ്ഥാനും ഭീകരര്‍ക്കും ഇനി ഉറക്കമില്ലാത്ത രാത്രികളാണ് വരാന്‍ പോകുന്നത്.
Post Your Comments