NewsInternational

ജി. സുധാകരന്‍ വിഎസിനോടു ചെയ്തത് സ്വന്തം ഭാര്യയോട് ചെയ്ത് ട്രംപ്

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ വോട്ടിങ് വിവാദത്തില്‍. ഭാര്യ മെലാനിയ വോട്ട് ചെയ്യുമ്പോള്‍ ബാലറ്റിലേക്ക് ഒളിഞ്ഞു നോക്കുന്ന ട്രംപിന്റെ ചിത്രമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ട്രംപിന്റെ മകനും സമാനമായ വിവാദത്തില്‍പെട്ടിട്ടുണ്ട്. ഈ നടപടിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലും വലിയ പരിഹാസമാണുയരുന്നത്. കൂടാതെ ബാലറ്റിന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതും ട്രംപിന്റെ മകന് വിനയായി.

ഡൊണാള്‍ഡിന് വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറിന്റെ ചിത്രമാണ് എറിക് ട്വീറ്റ് ചെയ്തത്. ‘അച്ഛനായി വോട്ട് ചെയ്യാനായതില്‍ അഭിമാനിക്കുന്നു. യുഎസിനായി അദ്ദേഹം മഹത്തായ കാര്യങ്ങള്‍ ചെയ്യും’ എന്ന കുറിപ്പോടെയായായിരുന്നു എറികിന്റെ ട്വീറ്റ്. സംഭവം വിവാദമായതോടെ എറിക് ചിത്രം പിന്‍വലിച്ചു. ഇതോടെ ട്രംപിനും മകനും നവമാധ്യമങ്ങളില്‍ പരിഹാസം നിറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button