പിന്‍വലിച്ച നോട്ടുകള്‍ക്കുപകരം സര്‍ക്കാര്‍ നാളെ വിപണിയിലിറക്കുന്ന പുതിയ നോട്ടുകള്‍ അഴിമതിയെ തുടച്ചുനീക്കും എന്ന് കരുതുന്നു. പുതിയതായി പുറത്തിറക്കുന്ന 2000ന്റെ കറന്‍സികള്‍ എവിടെ കൈമാറ്റം ചെയ്താലും കണ്ടെത്താനാവുന്ന തരത്തില്‍ സുരക്ഷാ ക്രമീകരണങ്ങളോടുകൂടിയാണ് ഇറങ്ങുന്നത്. കൈക്കൂലി നല്‍കിയാല്‍പ്പോലും ഈ പണം ഒളിപ്പിക്കാനാവില്ല. ചിപ്പ് ഘടിപ്പിച്ച നോട്ടുകള്‍ അഴിമതി തുടച്ചുനീക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍, റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണ വിപണിയില്‍ പണത്തിനുണ്ടായിരുന്ന സ്വാധീനം തുടങ്ങിയവ പുതിയ തീരുമാനത്തോടെ ഇല്ലാതാകുമെന്ന് വിലയിരുത്തപ്പെടുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പിന്‍വാതിലുകളിലൂടെ നടക്കുന്ന ഇടപാടുകളെല്ലാം നിയന്ത്രിക്കപ്പെടുമെന്നതാണ് മറ്റൊരു പ്രത്യേകത. ഇതോടെ പൂഴ്ത്തി വച്ചിരിക്കുന്ന കള്ളപ്പണം പ്രയോജനരഹിതമാകും. കൂടാതെ നോട്ടുകള്‍ക്കുണ്ടായിരുന്ന പ്രാധാന്യം ഇല്ലാതാകുമെന്നും കണക്കാക്കപ്പെടുന്നു.
പുതിയ തീരുമാനം ഒരിക്കലും നിയമപരമായി കൊടുക്കല്‍ വാങ്ങല്‍ നടത്തുന്നവരെ ബാധിക്കില്ല. തുടക്കത്തിലെ ഏതാനും ദിവസത്തെ പ്രശ്നങ്ങൾ മറികടന്നാൽ അത്തരം ഇടപാടുകള്‍ സുഗമമായി നടക്കും. എന്നാല്‍, കള്ളപ്പണം ഉള്‍പ്പെടുന്ന ഇടപാടുകള്‍ പൂര്‍ണമായും നിലയ്ക്കും. ഇതിനുപയോഗിക്കുന്ന പണത്തിലേറെയും 500, 1000 കറന്‍സികളാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇത്തരം കള്ളപണങ്ങൾ ഒഴിവാക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങളുമായാണ് പുതിയ നോട്ടുകള്‍ ഇറങ്ങുന്നത്. ഇവയുടെ കൈമാറ്റം സര്‍ക്കാരിന് നിരീക്ഷിക്കാനാവും. മാത്രമല്ല, ഇടപാടുകളിലേറെയും ബാങ്കുകള്‍ വഴിയാകുമ്പോൾ അവയ്ക്ക് കൃത്യമായ കണക്കുമുണ്ടാകും. അതുകൊണ്ടുതന്നെ തട്ടിപ്പുകള്‍ക്കുള്ള സാധ്യത ഏറെയാണ്.
Post Your Comments