ന്യൂഡൽഹി: കള്ളപ്പണത്തിനെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്തും പ്രധാനമന്ത്രിയെ അഭിനന്ദിച്ചും നിരവധി പ്രമുഖർ രംഗത്ത്. ഇന്ത്യൻ രാഷ്ട്രപതി പ്രണബ് മുഖർജി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, സുബ്രഹ്മണ്യന്‍ സ്വാമി, സിനിമാ താരം രജനികാന്ത്,റിസർവ് ബാങ്ക് ഗവർണർ ഉർജ്ജിത് പട്ടേൽ, മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സോറാബ്ജി തുടങ്ങി അനവധി പ്രമുഖരാണ് പ്രധാനമന്ത്രിയെ അഭിനന്ദിച്ചത്.
കളളപ്പണം മുഴുവന്‍ വിദേശത്താണെന്നും നിലവിലെ നടപടി സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതാണെന്നുമാണ് രാഹുല്‍ ഗാന്ധി ഇതിനെ കുറിച്ച് പ്രതികരിച്ചത്. അതെ സമയം കറന്‍സി അസാധുവാക്കല്‍ നടപടിയില്‍ മോദിക്കെതിരെ വിമര്‍ശനവുമായി ഇടതുപക്ഷവും രംഗത്തെത്തി. കള്ളപ്പണക്കാർ വസ്തുക്കളായും സ്വർണ്ണവുമായാണ് കള്ളപ്പണം നിക്ഷേപിക്കുക എന്നും, ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെ നടപടി കഴിഞ്ഞ രണ്ടര വർഷത്തെ മോഡി സർക്കാരിന്റെ ഭരണ പരാജയം മറച്ചു വെക്കാനാണെന്നും സീതാറാം യെച്ചൂരി ട്വിറ്ററിൽ കുറിച്ചു.
അതേ സമയം പ്രധാനമന്ത്രിയുടെ സാമ്പത്തിക സര്‍ജിക്കല്‍ സ്‌ട്രൈക്ക് ശ്ലാഘനീയവും രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകുന്നതുമാണെന്ന് നിതീഷ് കുമാർ പ്രതികരിച്ചു.നരേന്ദ്രമോദിയുടെ ധീരമായ തീരുമാനമെന്നാണ് റിസർവ് ബാങ്ക് ഗവർണർ ഉർജ്ജിത് പട്ടേൽ പറഞ്ഞത്.രാജ്യത്തിനകത്തും പുറത്തുമുളള കളളപ്പണം പുകച്ചു പുറത്തു ചാടിച്ച നടപടി എന്ന് ബാബാ രാംദേവ് പറഞ്ഞു.
Post Your Comments