കോഴിക്കോട്: നോട്ടുകൾ മാറാനായി ഹോട്ടലുകളിൽ കയറിയവർക്ക് എട്ടിന്റെ പണിയുമായി ഹോട്ടലുടമകൾ. ആളുകൾ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ മാറാൻ എത്തിയതോടെ ടോക്കൺ സംവിധാനം ഏർപ്പെടുത്തിയാണ് ഹോട്ടലുടമകൾ വഴി കണ്ടെത്തിയത്. ഭക്ഷണം കഴിച്ച ശേഷം പണം നൽകുന്നത് ഒഴിവാക്കാൻ ആദ്യം തന്നെ ബില്ലടയ്ക്കുന്ന രീതിയാണ് മിക്ക ഹോട്ടലുകളിലും. അതായത് കയ്യിൽ ചില്ലറയില്ലെങ്കിൽ ആഹാരം ലഭിക്കില്ല.
അതേസമയം പെട്രോള്‍ പമ്പുകളിലും റെയില്‍വേ സ്റ്റേഷനുകളിലും നോട്ടുകള്‍ മാറാന്‍ ആളുകളുടെ കനത്ത തിരക്കാണ്. ബിവറേജസ് ഔട്ട്ലെറ്റുകളിലും ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ സ്വീകരിക്കുന്നില്ല. മിക്ക കടകളുടെയും മുന്നിൽ ഇക്കാര്യം കാണിച്ച് നോട്ടീസും പതിച്ചിട്ടുണ്ട്.
Post Your Comments