കൊച്ചി:റിപ്പോര്‍ട്ടര്‍ ചാനല്‍ ആരംഭിക്കാന്‍ കോടിക്കണക്കിന് രൂപ നിക്ഷേപിച്ച ഓഹരി ഉടമകള്‍ ചാനല്‍ എംഡി എംവി നികേഷ് കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. വിവാദമായ കളമശേരി തട്ടിക്കൊണ്ടുപോകല്‍ കേസ് മാതൃകയില്‍ നികേഷ് കുമാര്‍ പൊലീസിനെ ഉപയോഗിച്ച് തങ്ങള്‍ നല്‍കിയ ഓഹരി തട്ടിപ്പ് കേസ് പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി.
മുഖ്യമന്ത്രിയോ സര്‍ക്കാരോ അറിയാതെയാണ് പൊലീസിനെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് എന്നാണ് പരാതി.നികേഷ് കുമാറിന്റെ സുഹൃത്തായ ആഷിഖ് മുഹമ്മദ് താജുദ്ദീന്‍ എന്നയാളെ ഉപയോഗിച്ചാണ് നികേഷ് കുമാര്‍ ഓഹരിതട്ടിപ്പിനിരയായ ഓഹരി ഉടമകള്‍ക്കെതിരെ കള്ളപരാതി നല്‍കുന്നതെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
തങ്ങളുടെ കോടിക്കണക്കിന് രൂപ തട്ടിയെടുക്കാന്‍ നികേഷ് കുമാര്‍ പൊലീസിനെ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നും നികേഷ് കുമാറിനെതിരെ അന്വേഷണം വേണമെന്നും മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പേര് പറഞ്ഞ് നികേഷ് കുമാര്‍ പൊലീസിനെ സ്വാധീനിക്കുന്നത് അവസാനിപ്പിക്കാന്‍ ഇടപെടണമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയില്‍ ഓഹരി ഉടമകള്‍ ആവശ്യപ്പെടുന്നത്.ഓഹരി ഉടമകളോട് മുഖ്യമന്ത്രി വിശദാംശങ്ങള്‍ ചോദിച്ച് മനസിലാക്കി.
Post Your Comments