India

സിനിമകള്‍ക്ക്‌ ഇനി കത്രികയെ പേടിക്കണ്ട

ന്യൂ ഡല്‍ഹി : ശ്യാം ബെനഗൽ കമ്മിറ്റിയുടെ ശുപാർശകൾ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗീകരിച്ചതോടെ സിനിമകളിലെ രംഗങ്ങൾക്കും,സംഭാഷണങ്ങൾക്കും കത്രിക വയ്ക്കുന്നതിന് സെൻസർബോർഡില്‍ പുതിയ രീതി നിലവിൽ വരുന്നു.

സിനിമ പ്രദർശനത്തെ സംബന്ധിച്ച നിയമത്തിൽ മാറ്റങ്ങൾ ആവശ്യമാണെന്നും,ചലച്ചിത്രങ്ങളെ യു, യുഎ, എ എന്ന മൂന്ന് വിഭാഗങ്ങളായി വർഗ്ഗീകരിക്കുന്ന രീതിയ്ക്കു പകരം, സിനിമയുടെ ഉള്ളടക്കത്തിനനുസരിച്ച് കൂടുതൽ വിഭാഗങ്ങൾ ഉൾപ്പെടുത്തി രംഗങ്ങൾ മുറിച്ചുമാറ്റുന്ന രീതി ഒഴിവാക്കാനാണ് ശ്യാം ബെനഗൽ കമ്മിറ്റി നിർദ്ദേശിച്ചിരിക്കുന്നത്.

യു, യു/ എ എന്നീ വിഭാഗങ്ങൾ യു/ എ 12 പ്ലസ്, യു/ എ 15 പ്ലസ് എന്നിങ്ങനെ വർഗ്ഗീകരിച്ച് സർട്ടിഫിക്കറ്റ് നൽകണം. കൂടുതൽ ലൈംഗിക ഉള്ളടക്കമുള്ള ചിത്രങ്ങൾ എ, എ/സി (അഡൾട്ട് വിത്ത് കോഷൻ) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായും സർട്ടിഫിക്കറ്റ് നൽകണം. പച്ചയായ ലൈംഗിക രംഗങ്ങളായിരിക്കില്ല എ/സി വിഭാഗത്തിലുണ്ടാവുക. പ്രകടമായ ലൈംഗിക രംഗങ്ങളും നഗ്നതയും കാണിക്കുന്ന ചിത്രങ്ങൾക്കാണ് എ/സി സർട്ടിഫിക്കറ്റ് നൽകുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.

എന്നാല്‍ സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് കൂടുതൽ വിഭാഗങ്ങൾ ഉൾപ്പെടുത്തുമ്പോൾ സിനിമയുടെ ഉള്ളടക്കം എങ്ങനെ വർഗ്ഗീകരിക്കും എന്നത് സംബന്ധിച്ച് അവ്യക്തത നില നില്‍ക്കുന്നു. പുതിയ തരത്തിൽ സർട്ടിഫിക്കറ്റുകൾ ലഭിച്ച ഏതെല്ലാം ചിത്രങ്ങൾ ചാനലുകളിൽ പ്രക്ഷേപണം ചെയ്യണം എന്ന കാര്യത്തിലും,അമിത ലൈംഗിക പ്രകടനങ്ങളുള്ള ചിത്രങ്ങളിലെ രംഗങ്ങൾ ഒഴിവാക്കാതെ ചാനലിൽ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച കാര്യത്തിലും അവ്യക്തതയാണുള്ളത്.

ദൂരദർശൻ യു സർട്ടിഫിക്കേറ്റ് ചിത്രങ്ങൾ മാത്രമാണ് സംപ്രേഷണം ചെയ്യുന്നത്. സ്വകാര്യ ചാനലുകള്‍ എ/ യു സർട്ടിഫിക്കറ്റുള്ള ചിത്രങ്ങളും സംപ്രേഷണം ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button