ന്യൂഡല്‍ഹി● കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി 500,1000 രൂപ നോട്ടുകള്‍ മരവിപ്പിച്ച കേന്ദ്രതീരുമാനത്തെ വിമര്‍ശിച്ച കേരള ധനമന്ത്രി ഡോ.തോമസ് ഐസക്കിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി കേന്ദ്ര നേതൃത്വം. കള്ളപ്പണം കൈയുള്ളതിനാലാകാം ഐസകിന് പരിഭ്രാന്തിയെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് പറഞ്ഞു.
ഇന്ത്യയിൽ കളളപണം പ്രചരിക്കുന്നില്ല എന്ന തോമസ് ഐസക്കിന്റെ വാദം തെറ്റാണെന്നും കളളപ്പണം ഏറ്റവും കൂടുതൽ പ്രചരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും രാം മാധവ് പറഞ്ഞു.
അതേസമയം, തോമസ് ഐസക് വിഷയത്തിലെ തന്റെ മുന്‍ നിലപാട് തിരുത്തി. രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ പിൻവലിച്ച കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് തോമസ് ഐസക്ക് സഭയിൽ പറഞ്ഞു. കളളപ്പണം തടയാനുളള നടപടി മറ്റു രാജ്യങ്ങളും സ്വീകരിച്ചിട്ടുളളതാണെന്നും ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും തോമസ് ഐസക്ക് സഭയിൽ അറിയിച്ചു.
Post Your Comments