ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകൾ ഈ ശനിയും ഞായറും തുറന്ന് പ്രവർത്തിക്കാൻ ആര്‍ബിഐയുടെ നിർദേശം. 500, 1000 കറന്‍സി നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ സാമ്പത്തിക അനിശ്ചിതത്വം തുടരുന്ന പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനം. നാളെ മുതലാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും പുതിയ നോട്ടുകൾ ആർബിഐ പുറത്തിറക്കുന്നത്.
പണം മാറ്റിയിടേണ്ടതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ എടിഎമ്മുകളും ബാങ്കുകളും അടച്ചിട്ടിരിക്കുകയാണ്. അതേസമയം രണ്ടു ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് ഇന്നലെ എടിഎമ്മുകള്‍ക്കു മുന്നില്‍ നീണ്ട ക്യൂ ആയിരുന്നു.
Post Your Comments