പഴത്തിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. പാലിലാകട്ടെ ധാരാളം കാൽസ്യവുമുണ്ട്. അതുകൊണ്ട് തന്നെ ഇവ രണ്ടും ചേർന്നാൽ എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം വർദ്ധിക്കും. കൂടാതെ പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് മൂലം അമിതമായി ഭക്ഷണം കഴിക്കാൻ കഴിയില്ല. ഇത് മൂലം അമിതവണ്ണക്കാരുടെ വണ്ണം കുറയാൻ സഹായിക്കും.
പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് അസിഡിറ്റി കുറയാനും സഹായിക്കും. കൂടാതെ ഉന്മേഷത്തിനും ,ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ഒരുമിച്ച് ലഭിക്കാനും, മസിലുകളുടെ ആരോഗ്യത്തിനും സഹായിക്കുന്നു.
Post Your Comments