ഇറാൻ: കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്നരീതിയില്‍ ശരിയത്ത് നിയമം നടപ്പാക്കുന്നതില്‍ ഇറാനെതിരേ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം കൂടുതിനിടയിലാണ് വിധി.സംഭവം ഇറാനിലാണ്. ആസിഡ് എറിഞ്ഞ് നാലുവയസ്സുകാരിയുടെ കണ്ണു നഷ്ടപ്പെടുത്തിയ യുവാവിന്‍റെ കണ്ണു കുത്തിപ്പൊട്ടിക്കാന്‍ ആണ് ശിക്ഷാ വിധി.
ഈ വര്‍ഷം തന്നെ ഇത് രണ്ടാം തവണയാണ് കണ്ണിന് കണ്ണ് ശിക്ഷ നല്‍കുന്നത്.ഇറാനിലെ നിയമം അനുസരിച്ച് അക്രമിയെ എന്തു ചെയ്യണമെന്ന് ഇരയുടെ താല്‍പ്പര്യം അനുസരിച്ചാണ് ശിക്ഷ.ശിക്ഷയ്ക്ക് പകരം പണം പ്രതിഫലമായി സ്വീകരിക്കണോ എന്ന കാര്യമെല്ലാം ഇരയ്ക്ക് തീരുമാനിക്കാം.2009 ല്‍ ഒരു ടാക്സി ഡ്രൈവറെ ആസിഡ് ആക്രമണം നടത്തി അന്ധനാക്കിയ അക്രമിയുടെ കണ്ണ് ചൂഴ്ന്നെടുത്തിരുന്നു.
image courtesy- google
Post Your Comments