NewsIndia

ഏകീകൃത സിവില്‍ കോഡ്: അവകാശങ്ങള്‍ പിടിച്ചുവാങ്ങാന്‍ സ്ത്രീകള്‍

ന്യൂഡൽഹി:ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ മുസ്ലിം സംഘടനകള്‍ ഒരുമിച്ച് പോരാടുമ്പോൾ, മുസ്ലിം സമുദായത്തിലെ വനിതാ സംഘടനകള്‍ ഒന്നടങ്കം സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി മുന്നിട്ടിറങ്ങുന്ന കാഴ്ചയാണ് ഇന്ന് കാണാൻ കഴിയുന്നത്.മൂന്നുപതിറ്റാണ്ടുമുൻപ് ഷബാനു കേസ് കോടതിയില്‍ വന്നപ്പോള്‍ എതിര്‍ത്ത വനിതാ സംഘടനകള്‍ ഇപ്പോള്‍ അവകാശങ്ങള്‍ക്കായി രംഗത്തിറങ്ങിയിരിക്കുകയാണ് എന്നൊരു വസ്തുത കൂടി ഇതിന് പിന്നിലുണ്ട്.

മുത്തലാഖിനെതിരെ കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലമാണ് മുസ്ലിം വ്യക്തിനിയമത്തെ വീണ്ടും സജീവ ചര്‍ച്ചാവിഷയമാക്കിയത്.ശരിയത്തിനെ അടിസ്ഥാനപ്പെടുത്തിയുള്ള വ്യക്തിനിയമങ്ങള്‍ ഒഴിവാക്കാനാവില്ലെന്ന് മുസ്ലിം സംഘടനകള്‍ വാദിക്കുമ്പോൾ മുസ്ലിം വനിതാ വ്യക്തിനിയമ ബോര്‍ഡും ഇതിന് സമാനമായ നിലപാടാണ് എടുത്തിട്ടുള്ളതെന്നൊരു വസ്തുതകൂടി ഓർക്കണം .എന്നാൽ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനത്തിലൂടെ മുസ്ലിം വനിതാ സംഘടനകള്‍ ഏറെ മുന്നേറിയതായാണ് വിലയിരുത്തപ്പെടുന്നത്. ഷബാനു കേസ് വന്നപ്പോള്‍ മുംബൈ ആസ്ഥാനമായുള്ള ആവാസ്-ഇ-നിസ്വാന്‍ എന്ന സംഘടന മാത്രമാണ് ഒപ്പമുണ്ടായിരുന്നത്.എന്നാല്‍ ഇപ്പോള്‍ അവകാശങ്ങള്‍ക്കായുള്ള മുസ്ലിം സ്ത്രീകളുടെ പോരാട്ടത്തിന് പിന്തുണ നല്‍കാന്‍ സംഘടനകളേറെയാണ് എന്നതും പ്രസക്തമാണ്.

ഭരണഘടന ഉറപ്പുതരുന്ന അവകാശങ്ങളും മതപരമായ അവകാശങ്ങളും നല്‍കാതെ വര്‍ഷങ്ങളോളം വഞ്ചിക്കപ്പെട്ട സ്ത്രീകളെ സഹായിക്കുകയാണ് ഈ സംഘടനകളുടെയെല്ലാം ലക്ഷ്യം.മുത്തലാഖും ഇന്റര്‍നെറ്റിലൂടെയും ഫോണിലൂടെയുമുള്ള മൊഴിചൊല്ലല്‍ പോലുള്ള അനീതികളെയും എതിർക്കാൻ വനിതാ സംഘടനകള്‍ ശ്രദ്ധകേന്ദ്രീകരിച്ചതോടെ മുസ്ലിം വനിതകളും കൂടുതല്‍ കരുത്താര്‍ജിച്ച് രംഗത്തേക്കിറങ്ങിയിരിക്കുകയാണ്.മതത്തിന്റെയും മറ്റ് ആചാരങ്ങളുടെയും പേരിൽ വീടുകളിൽ ഒതുങ്ങി കൂടിയിരുന്ന സ്ത്രീകൾ ഇന്ന് സത്യം തിരിച്ചറിഞ്ഞ് അവകാശങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടി പോരാടാൻ തയ്യാറായി പ്രതികരണ ശേഷി വീണ്ടെടുത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button