KeralaNews

ജലഗതാഗതരംഗത്ത് തരംഗമാകാൻ ‘വാട്ടർ മെട്രോ’ കേരളത്തിലേക്ക്

കൊച്ചി: ജലഗതാഗത രംഗത്തെ വാട്ടര്‍ മെട്രോ എന്ന് വിശേഷിപ്പിക്കാവുന്ന റോ-റോ സര്‍വീസിന് കൊച്ചിയിൽ തുടക്കം കുറിക്കുന്നു. ഇന്ത്യയില്‍ നിര്‍മിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനം സര്‍വീസ് നടത്തുന്ന ആദ്യത്തെ റോ-റോ സര്‍വീസാണിത്. ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ സർവീസ് ജില്ലയിലെ തീരദേശത്തെ പൊതുഗതാഗത രംഗത്ത് മാറ്റം കൊണ്ടുവരും.

നിലവിലെ ജങ്കാര്‍ സര്‍വീസില്‍ ഒരു വശത്തുകൂടി മാത്രമാണ് വാഹനങ്ങൾക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും സാധിക്കുകയുള്ളൂ എങ്കിൽ റോ-റോ സർവീസിൽ ഇരുവശത്ത് നിന്നും വാഹനങ്ങൾക്ക് പ്രവേശിക്കാം. റിവേഴ്‌സ് ഇതിൽ ഉണ്ടാകുന്നില്ല. ജങ്കാറില്‍ കയറുന്നതിനേക്കാള്‍ രണ്ടിരട്ടിയോളം വാഹനങ്ങള്‍ റോ-റോ സര്‍വീസില്‍ ഉള്‍ക്കൊള്ളിക്കാനും സാധിക്കും. 4 ലോറികള്‍ (10 ടണ്‍), 12 കാറുകള്‍. 50 യാത്രക്കാര്‍ അല്ലെങ്കില്‍ 3 ലോറികള്‍ (13 ടണ്‍), 12 കാറുകള്‍, 50 യാത്രക്കാര്‍ അല്ലെങ്കില്‍ 18 കാറുകള്‍, 50 യാത്രക്കാർ എന്നിങ്ങനെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന വെസലുകളാണ് ഇതിന് വേണ്ടി നിർമിക്കുന്നത്. 3.8 കോടി രൂപയാണ് ഒരു വെസലിന്റെ നിര്‍മാണ ചെലവ്. കൊച്ചിയിലെ യാത്രാക്ലേശത്തിന് റോ-റോ സർവീസ് പരിഹാരമാകുമെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button