NewsInternational

യു എസ് തിരഞ്ഞെടുപ്പ്; ആദ്യ ഫലം പുറത്തു വന്നു

വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ആദ്യ വിജയം ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്‍റനൊപ്പം. അതേ സമയം ആകെ പുറത്തു വന്ന ഫലങ്ങളില്‍ ഡോണാള്‍ഡ് ട്രംപിനാണ് മുന്‍തൂക്കം. അര്‍ദ്ധരാത്രി പോളിങ്ങ് അവസാനിച്ചപ്പോള്‍ ഡൊണാള്‍ഡ് ട്രംപിന് മുപ്പത്തിരണ്ടും ഹില്ലരിക്ക് ഇരുപത്തിയഞ്ചും വോട്ടുകളാണുള്ളത്.

ന്യൂഹാംഷെയറിലെ ഡിക്സ്വില്ലെ നഗരത്തിലാണ് ഹിലരി അക്കൗണ്ട് തുറന്നത്. ഏറ്റവും ചെറിയ വോട്ടിംഗ് കേന്ദ്രമാണ് ഡിക്സ്വില്ലെ. വോട്ടര്‍മാര്‍ എല്ലാവരും വോട്ട് രേഖപ്പെടുത്തിയതോടെ ഫലം പ്രഖ്യാപിക്കുകയായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ ആദ്യം പുറത്തുവരുന്ന ഫലവും ഡിക്സ്വില്ലെയില്‍ നിന്നാണ്.ആകെയുള്ള എട്ടു വോട്ടുകളില്‍ നാലു വോട്ട് ഹില്ലരി ക്ലിന്റനും രണ്ടു വോട്ട് ഡോണാള്‍ഡ് ട്രംപിനും ഒരു വോട്ട് ഗ്രേ ജോണ്‍സനും ലഭിച്ചു. ആകെയുള്ള എട്ടില്‍ ഒരു റൈറ്റ് ഇന്‍ വോട്ടും ഉണ്ടായിരുന്നു. രണ്ടായിരത്തി പന്ത്രണ്ടിലെ തെരഞ്ഞെടുപ്പില്‍ ബരാക് ഒബാമക്കെതിരെ പോരാടിയ മിറ്റ് റോംനിക്കായിരുന്നു എഴുത്ത് വോട്ട് കിട്ടിയത്. അര നൂറ്റാണ്ടോളമായി ഈ ചെറു ഗ്രാമം അര്‍ദ്ധ രാത്രി വോട്ട് ചെയ്ത് അമേരിക്കയുടെ ആദ്യ ഫലം പുറത്തു വിടുന്നുണ്ട്. ആ പാരമ്പര്യമാണ് ഈ എട്ടു വോട്ടര്‍മാരും കാത്തു സൂക്ഷിച്ചത്.
ഹിലരി വിജയിച്ചുവെന്ന വാര്‍ത്ത ഡെമോക്രാറ്റ് കേന്ദ്രങ്ങളില്‍ ആശ്വാസമുണ്ടാക്കുമെന്നുറപ്പാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button